പള്ളൂരുത്തി: ശ്രീനാരായണ ഭജനസമിതി സുവർണജൂബിലി ആഘോഷം അജിത്ത് അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. വി.കെ.പ്രകാശൻ ഭദ്രദീപ പ്രകാശനം നടത്തി. സംഗീത സംവിധായകൻ ബിബിൻ ഗുരുസ്മരണ നടത്തി. മുൻ ഡെപ്യൂട്ടി മേയർ എം.എ. സദാനന്ദനെ മുൻ മേയർ സൗമിനി ജയിൻ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. പി.ആർ രചന, വി.എ. ശ്രീജിത്ത്, ഗീതാപ്രഭാകരൻ, കെ.കെ. റോഷൻ കുമാർ ,ടി.യു.രവീന്ദ്രൻ , ദീപം വത്സൻ, സി.എസ്. രാമചന്ദ്രൻ , ശ്രുതി ശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു.