phc
എടയപ്പുറം ആരോഗ്യ ഉപകേന്ദ്രം ഹെൽത്ത് വെൽനെസ് സെന്ററായി ഉയർത്തിയതിന്റെ പ്രാദേശിക ഉദ്ഘാടനം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി നിർവഹിക്കുന്നു

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് കുടുംബരോഗ്യകേന്ദ്രത്തിന്റെ കീഴിൽ എടയപ്പുറത്ത് പ്രവർത്തിക്കുന്ന ആരോഗ്യ ഉപകേന്ദ്രം ഹെൽത്ത് വെൽനസ് സെന്ററായി ഉയർത്തി. ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി എടയപ്പുറം ഹെൽത്ത് വെൽനെസ് സെന്ററിന്റെ പഞ്ചായത്തുതല ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്നേഹ മോഹനൻ സ്വാഗതം പറഞ്ഞു. ഡോ. ലിസി സെബാസ്റ്റ്യൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഭിലാഷ് അശോകൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി സെബാസ്റ്റ്യൻ, എൽസി ജോസഫ്, കെ.കെ. നാസി, സിമി അഷ്‌റഫ്‌ എന്നിവർ സംസാരിച്ചു.