പറവൂർ: കേരള വാട്ടർഅതോറിറ്റി പറവൂർ സബ്ഡിവിഷന് കീഴിൽ വരുന്ന ഉപഭോക്താക്കൾക്കായി തർക്കപരിഹാരമേള സംഘടിപ്പിക്കുന്നു. പറവൂർ നഗരസഭ, ചേന്ദമംഗലം, കോട്ടുവള്ളി, ഏഴിക്കര, ആലങ്ങാട്, കരുമാല്ലൂർ, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് വെള്ളക്കരം കുടിശികയുമായി ബന്ധപ്പെട്ടുള്ള കോടതി വ്യവഹാരം, റവന്യൂറിക്കവറി തുടങ്ങി തർക്കമുള്ള വിഷയങ്ങളിൽ തീർപ്പാക്കുന്നതിന് 30ന് ഉപഭോക്താക്കൾക്ക് ലഭ്യമായിട്ടുള്ള രേഖകൾ സഹിതം പറവൂർ സബ്ഡിവിഷൻ ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് റവന്യൂ ഓഫീസർ അറിയിച്ചു.