പറവൂർ: കേരള വേട്ടുവ മഹാസഭ പറവൂർ താലൂക്ക് ഓഫീസ് ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പതിന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിക്കും. താലൂക്ക് പ്രസിഡന്റ് പി.കെ. ശശി അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി, ടി.വി. നിഥിൻ, സിംന സന്തോഷ്, രാജേന്ദ്രകുമാർ, ടി.വി. ദിലീപ്കുമാർ തുടങ്ങിയവർ സംസാരിക്കും. താലൂക്കിലെ മുൻകാല സമുദായ പ്രവർത്തകരെയും മികച്ച വിജയംനേടിയ വിദ്യാർത്ഥികളെയും ആദരിക്കും. കെ.ആർ. വിജയൻ ഷോപ്പിംഗ് കോംപ്ളക്സിലാണ് ഓഫീസ്.