
കളമശേരി: സർക്കാർ മെഡിക്കൽ കോളേജിന്റെ ഔദ്യോഗിക ലോഗോയുടെ പ്രകാശനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ മെഡിക്കൽ കോളേജുകൾക്കും സ്വന്തമായ ലോഗോകൾ നിലവിലുണ്ട്. പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി നടത്തിയ മത്സരത്തിൽ നിന്നുമാണ് ലോഗോ തിരഞ്ഞെടുത്തത്. ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കലാ കേശവൻ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.ഗണേഷ് മോഹന്, ഡോ.ഗീത നായർ എന്നിവർ പങ്കെടുത്തു. ഐ.ഐ.ടി കാൺ പൂരിൽ നിന്ന് ഡിസൈനിംഗിൽ മാസ്റ്റേഴ്സ് നേടിയ എസ്. ആതിരയാണ് ലോഗോ ഡിസൈൻ ചെയ്തത്.