
തൃക്കാക്കര: കാക്കനാട് മാവേലിപുരത്ത് കെ.എസ്.എഫ്.ഇയുടെ സായാഹ്ന ശാഖയുടെ പ്രവർത്തനം ധനകാര്യമന്ത്രി അഡ്വ.കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ വി.പി. സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു.കെ.എസ്.എഫ്.ഇ ജി.എം ഗിരിജ പി, നഗരസഭാ കൗൺസിലർമാരായ എം.കെ ചന്ദ്രബാബു, ഉണ്ണി കാക്കനാട്, സി.സി. ബിജു ,സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. എ.ജി. ഉദയകുമാർ, വി.കെ. പ്രസാദ്, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.കെ. സന്തോഷ് ബാബു എന്നിവർ സംസാരിച്ചു. കാക്കനാട് മാവേലിപുരം കെ.എസ്.എഫ്.ഇ ഭവനിലെ താഴത്തെ നിലയിലാണ് ശാഖ.