ആലുവ: മഴയിൽ കടുങ്ങല്ലൂർ എടയാറ്റുചാലിലെ ഹെക്ടർ കണക്കിന് സ്ഥലത്തെ വിളഞ്ഞ നെല്ല് കൊയ്തെടുക്കാനാകാതെ നശിക്കുന്നു. 255 ഏക്കർ സ്ഥലത്താണ് നെൽക്കൃഷിയിറക്കിയിരുന്നത്. പല തട്ടുകളിലായി കിടക്കുന്ന പാടശേഖരത്തിൽ ഒരുമാസമെടുത്താണ് വിതച്ചത്. അതിനാൽ പല പ്രാവശ്യമായാണ് കൊയ്ത്ത് നടത്തിയത്. അവസാനദിവസങ്ങളിൽ വിതച്ച നെല്ലാണ് കൊയ്യാനാകാതെ നശിച്ചത്.

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയാൻ പി.കെ. സലീം, പഞ്ചായത്ത് മോണിട്ടറിംഗ് കമ്മിറ്റി കൺവീനർ വി.കെ. ശിവൻ, പഞ്ചായത്ത് അംഗം ടി.ബി. ജമാൽ, കൃഷി ഓഫീസർ നൈമ നാഷാദ് അലി, പാടശേഖര നെല്ലുത്പാദകസമിതി പ്രസിഡന്റ് പി.എ. അബൂബക്കർ എന്നിവർ കൃഷിനാശം സംഭവിച്ച പ്രദേശം സന്ദർശിച്ചു. കൃഷി നാശം നേരിട്ടവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ആവശ്യപ്പെട്ടു.