കാലടി: മലയാറ്റൂർ-നീലീശ്വരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഹെൽത്ത് വെൽനസ് സെന്റർ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. പന്ത്രണ്ടാംവാർഡിലെ പ്ലാപ്പിള്ളി കവലയിലാണ് ഹെൽത്ത് വെൽനസ് സെന്റർ. റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ, മെമ്പർ വിജി റെജി, ഡോ. ഷൈമസലിം, ഹെൽത്ത് ഇൻസ്പെക്ടർ ഉമ കൃഷ്ണൻ, ബ്ലോക്ക് മെമ്പർ മനോജ് മുല്ലശേരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷിബു പറമ്പത്ത്, ജോയ് അവൂക്കാരൻ, മിനി സേവ്യർ, വാർഡ് മെമ്പർമാരായ ആനി ജോസ്, സതി ഷാജി, ഷിൽബി ആന്റണി, കെ.ജെ. ബിജു, വിൽസൺ കോയിക്കര, ബിൻസി ജോയ് എന്നിവർ സംസാരിച്ചു.