ആലുവ: കെ.എസ്.എഫ്.ഇ ആലുവ ചൂണ്ടിശാഖ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ, എടത്തല പഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ, കെ.എസ്.എഫ്.ഇ ബോർഡ് അംഗം വി.കെ. പ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ ജസീന്ത ബാബു, സി.പി.എം ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ, എ. സെന്തിൽകുമാർ, എം.കെ.എ ലത്തീഫ്, കെ.എസ്.എഫ്.ഇ എം.ഡി വി.പി. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.