ift
അറക്കപ്പടി ജയ്ഭാരത് എൻജിനീയറിംഗ് കോളേജിൽ നടന്ന ഇഫ്താർ സംഗമത്തിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ സംസാരിക്കുന്നു

പെരുമ്പാവൂർ: അറക്കപ്പടി ജയ്ഭാരത് എൻജിനീയറിംഗ് കോളേജിൽ ഇഫ്താർ സംഗമം നടന്നു. എം.കെ. കുഞ്ഞോൽ, ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളി, പി.വി. ശ്രീനിജിൻ, പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ് തുടങ്ങിയവർ പങ്കെടുത്തു. ഫാ. ബഹനാൻ പതിയാരത്തുപറമ്പിൽ, ഫാ. മോവിൻ വർഗീസ്, മസൂദ് ഫൈസി തുടങ്ങിയവർ സൗഹൃദസന്ദേശം നൽകി.
ചടങ്ങിൽ എം.കെ. കുഞ്ഞേലിനെ ആദരിച്ചു. മുഹമ്മദ് ജാബിർ മൗലവി മുഖ്യപ്രഭാഷണം നടത്തി. എൻജിനീയറിംഗ് പഠനമികവിനായി അഞ്ചുവിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ഒരു നിർദ്ധന കുടുംബത്തിന് കോളേജ് എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സ്നേഹഭവനം നിർമ്മിച്ചുനൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചു. കോളേജ് ചെയർമാൻ എ.എം. കരീം, സെക്രട്ടറി എ.എം. അബൂബക്കർ, പ്രിൻസിപ്പൽ ഡോ. ഷെമീർ കെ. മുഹമ്മദ്, ഡോ. കെ.എ. മാത്യു എന്നിവർ നേതൃത്വം നൽകി.