pis
അയ്മുറി പിഷാരിക്കൽ ഭഗവതി ക്ഷേത്രത്തിലെ പുതുക്കി നിർമ്മിച്ച കൊട്ടാരം സമർപ്പണം കാലടി ശൃംഗേരി മഠം (ആദിശങ്കര ജന്മഭൂമി ക്ഷേത്രം)മാനേജർ പ്രൊഫ. എ. സുബ്രഹ്മണ്യ അയ്യർ നിർവഹിക്കുന്നു

പെരുമ്പാവൂർ: അയ്‌മുറി പിഷാരിക്കൽ ഭഗവതി ക്ഷേത്രത്തിലെ മുടിയേറ്റ് - താലപ്പൊലി മഹോത്‌സവവും കൊട്ടാരം സമർപ്പണവും നടന്നു. പുതുക്കി നിർമ്മിച്ച കൊട്ടാരം സമർപ്പണം കാലടി ശൃംഗേരിമഠം (ആദിശങ്കര ജന്മഭൂമി ക്ഷേത്രം) മാനേജർ പ്രൊഫ. എ. സുബ്രഹ്മണ്യ അയ്യർ നിർവഹിച്ചു. എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് പി.എൻ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നേത്രൻ നമ്പൂതിരിപ്പാട്, എം.ജി. ചന്ദ്രമോഹൻ ഇളയിടം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിജി ശെൽവരാജ്, ഹരിഹരൻ പടിക്കൽ, ശശികല, രഞ്ജിത്ത് എസ്.മേനോൻ, പി.എസ്. വേണുഗോപാൽ, ശശിധരൻ, എം.ടി. ഷാജി, അജിത്ത്കുമാർ, അനിത രാധാകൃഷ്ണൻ, അമൃത അജയ്, ക്ഷേത്രം മാനേജർ മോഹൻ ബാബു, തുടങ്ങിയവർ പങ്കെടുത്തു. തൊടാപ്പറമ്പ് കവലയിൽനിന്ന് വിവിധ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും കാവടിയുടെയും അകമ്പടിയോടെ താലഘോഷയാത്രയും മുടിയേറ്റും നടന്നു.