പെരുമ്പാവൂർ: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് എ.ടി.എം.എയുടെയും കെ.വി.കെ പദ്ധതിയുടേയും ഭാഗമായി എറണാകുളം ജില്ലാതല മേള നാളെ കുറുപ്പംപടി ക്രിസ്ത്യൻ സിറിയൻ യൂത്ത് ലീഗ് ഹാളിൽ സംഘടിപ്പിക്കും. മേളയോടനുബന്ധിച്ച് കാർഷിക ശാസ്ത്രജ്ഞർ പങ്കെടുക്കുന്ന സെമിനാറുകൾ, മുഖാമുഖം പരിപാടി, മണ്ണ് പരിശോധന ലാബ്, നടീൽ വസ്തുക്കളുടെയും കാർഷിക ഉത്പന്നങ്ങളുടെയും പ്രദർശനവും വില്പനയും തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. മേളയുടെ ഭാഗമായി നടത്തുന്ന കാർഷിക പ്രദർശനത്തിലേക്ക് കാർഷിക ഉത്പന്നങ്ങൾ കൈവശമുള്ള കർഷകർ അതാത് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് അസി. ഡയറക്ടർ അറിയിച്ചു.