കൂത്താട്ടുകുളം: ഓണംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാദിനാഘോഷം മേയ് 12ന് നടക്കും. ഇതിന്റെ ഭാഗമായി ആരംഭിച്ച ലക്ഷാർച്ചന സന്ദേശയജ്ഞം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ് ഉദ്ഘാടനം ചെയ്തു. മേൽശാന്തിമാരായ മുല്ലശേരിൽ ഇല്ലത്ത് ബിജു നാരായണൻ നമ്പൂതിരി, കൈപ്പകശേരി ഇല്ലത്ത് രാമൻ നമ്പൂതിരി, പെരുംപുഴ നാരായണൻ നമ്പൂതിരി എന്നിവർ ദീപം തെളിച്ചു. ഫോർ എവർ കൺസ്ട്രക്ഷൻ കമ്പനി മാനേജിംഗ് ഡയറക്ടർ പ്രഭുദാസ് ലക്ഷാർച്ചനനിധി സമർപ്പണം നടത്തി. സെക്രട്ടറി കെ.ആർ. സോമൻ, വൈസ് പ്രസിഡന്റ് പി.എസ്. ഗുണശേഖരൻ, പി.ആർ. അനിൽകുമാർ, പി. സുരേഷ്‌കുമാർ, സുജ സുരേഷ്, മാനേജർ ചന്ദ്രൻനായർ, സുന്ദരേശൻ നായർ എന്നിവർ സംസാരിച്ചു. കോഴിപ്പിള്ളി ഇടമന ഇല്ലത്ത് സുനിൽകുമാർ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള വേദപണ്ഡിത സംഘമാണ് ലക്ഷാർച്ചനയ്ക്ക് നേതൃത്വം നൽകുന്നത്.