മൂവാറ്റുപുഴ: പുരോഗമന കലാസാഹിത്യസംഘം മൂവാറ്റുപുഴ മേഖലാ കൺവൻഷൻ ജില്ലാ വൈസ് പ്രസിഡന്റ് ഡോ. എം.എസ്. മുരളി ഉദ്ഘാടനം ചെയ്തു. സി.എൻ. കുഞ്ഞുമോൾ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം കെ. രവിക്കുട്ടൻ കവി എസ്. രമേശൻ അനുസ്മരണപ്രഭാഷണം നടത്തി. കേരള ചലച്ചിത്ര അക്കാഡമി കമ്മിറ്റി അംഗമായി തിരഞ്ഞെടുത്ത പ്രകാശ് ശ്രീധറിന് സ്വീകരണം നൽകി.ഏരിയാ സെക്രട്ടറി സി.ആർ. ജനാർദ്ദനൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം കുമാർ കെ. മുടവൂർ, പ്രകാശ് ശ്രീധർ ,എം. എൻ. അരവിന്ദാക്ഷൻ, എൻ. കെ .രാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.എൻ. കുഞ്ഞുമോൾ (പ്രസിഡന്റ്), എം.എൻ. അരവിന്ദാക്ഷൻ, പി. വേണുഗോപാൽ, ടി .എ. കുമാരൻ (വൈസ് പ്രസിഡന്റുമാർ), സി.ആർ. ജനാർദ്ദനൻ (സെക്രട്ടറി), സിന്ധു ഉല്ലാസ്, എൻ.കെ .രാജൻ, കെ.ആർ. സുകുമാരൻ (ജോയിന്റ് സെക്രട്ടറിമാർ), എൻ.വി. പീറ്റർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.