
മട്ടാഞ്ചേരി: എം.ഇ.എസ് കൊച്ചി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്ത്താർ സംഗമം നടത്തി കെ.ജെ. മാക്സി എം .എൽ .എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.എം.ഹസൻ അദ്ധ്യക്ഷത വഹിച്ചു. ഖാലിദ് മദനി റമദാൻ സന്ദേശം നൽകി. കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ , മുൻ പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണി ,എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം.അഷറഫ് ,ജില്ലാ പ്രസിഡന്റ് ലിയാഖത്ത് അലി ,സെക്രട്ടറി ഇ.എം.നിസാർ,വി.യു. ഹംസക്കോയ ,കെ.എ.മുഹമ്മദ് അഷറഫ് ,പി .വൈ .സലീം എന്നിവർ സംസാരിച്ചു. എ.എം.അയൂബ് സ്വാഗതവും ,അഡ്വ. ഷൈജു ഇരട്ടകുളം നന്ദിയും പറഞ്ഞു.