veena
ആലുവ ആയുർവേദ ആശുപത്രിയിലെ പുതിയ പേ വാർഡിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവ്വഹിക്കുന്നു

ആലുവ: പ്രകൃതി രമണീയമായ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രികളെ വെൽനെസ് സെന്ററുകളാക്കി വിനോദസഞ്ചാരികളെ ആകർഷിക്കാൻ പദ്ധതികൾ ആവിഷ്കരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പദ്ധതിയിൽ ആലുവ ആയുർവേദ ആശുപത്രിയെ ഉൾക്കൊള്ളിക്കും. ആലുവ ആയുർവേദ ആശുപത്രിയിലെ പുതിയ പേ വാർഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

മന്ത്രിയുടെ പ്രഖ്യാപനം യഥാർത്ഥ്യമാകുമ്പോൾ ആലുവ ആയുർവേദ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയും ശ്രദ്ധിക്കപെടുകയും ചെയ്യുമെന്നും ആലുവ ആയുർവേദ ആശുപത്രിക്ക് അത് വലിയ നേട്ടമാണെന്നും അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 65 ലക്ഷം രൂപയും ആലുവ നഗരസഭ ഫണ്ടിൽനിന്ന് 35 ലക്ഷംരൂപയും ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയായത്. ജെബി മേത്തർ എം.പി, നഗരസഭ ചെയർമാൻ എം.ഒ ജോൺ എന്നിവർ സംസാരിച്ചു. പുതിയ പേവാർഡ് ബ്ലോക്കിൽ കിടത്തി ചികിത്സയ്ക്ക് 6 മുറികളും പഞ്ചകർമ്മ ചികിത്സയ്ക്ക് ഒരു മുറിയും സജ്ജമാക്കിയിട്ടുണ്ട്.