തോപ്പുംപടി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സൗജന്യ ക്രാഫ്റ്റ് വർക്ക് പരിശീലനം സംഘടിപ്പിച്ചു. 5 വയസ്സ് മുതൽ 15 വയസ് വരെയുള്ളവർക്കായി നടത്തിയ പരിശീലനപരിപാടിക്ക് പ്രമുഖ ക്രാഫ്റ്റ് വർക്ക് പരിശീലക ആശാ അയൂബ് നേതൃത്വം നൽകി. ടാഗോർ വനിതാവേദി സെക്രട്ടറി കെ.എ. വിജയലക്ഷ്മി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. 44 കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ ബാലവേദി സെക്രട്ടറി പൂർണേന്ദു പി. കുമാർ സ്വാഗതവും പ്രസിഡന്റ് ആഡ്‌ലിൻ വർഗീസ് നന്ദിയും പറഞ്ഞു.