കൊച്ചി : എബ്രഹാം മാടമാക്കൽ റോഡിൽ ഓടയിലേക്ക് വെള്ളമൊഴുക്കാൻ നിർമ്മിച്ച കുഴിയിൽ വീണ വീട്ടമ്മയുടെ രണ്ടു കാലുകളും ഒടിഞ്ഞ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. സംഭവത്തെ കുറിച്ച് നഗരസഭ സെക്രട്ടറിയും ജില്ലാ പൊലീസ് മേധാവിയും അന്വേഷണം നടത്തി മേയ് 23 നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകി.