വൈപ്പിൻ: നായരമ്പലം സർവീസ് സഹകരണബാങ്കിന്റെ വെളിയത്താംപറമ്പ് സായാഹ്നശാഖയുടെ കെട്ടിടം നാളെ രാവിലെ 10ന് സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, സി. എൻ. മോഹനൻ, പി. രാജു തുടങ്ങിയവർ സംസാരിക്കും. മുപ്പത് വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ശാഖയ്ക്ക് സ്വന്തം കെട്ടിടം ഒരുക്കിയിട്ടുള്ളത് വെളിയത്താംപറമ്പ് ബീച്ച് റോഡിലാണ്. പൂർണമായും ശീതികരിച്ച താഴത്തെ നിലയിലാണ് ശാഖ പ്രവർത്തിക്കുക. ഭിന്നശേഷിക്കാർക്കും ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും പ്രത്യേകസംവിധാനമുണ്ട്. ഇതോടൊപ്പം ഫിസിയോ തെറാപ്പി സെന്ററും ലാബ് കളക്ഷൻ സെന്ററുമുണ്ടാകും.
വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് പി. കെ. രാജീവ്, വൈസ് പ്രസിഡന്റ് കെ. ജെ. ഫ്രാൻസിസ്, ഭരണസമിതി അംഗം പി. എസ്. ജയൻ എന്നിവർ പങ്കെടുത്തു.