വൈപ്പിൻ: കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത്, പാലാരിവട്ടം ചൈതന്യ ഐ ഹോസ്പിറ്റൽ എന്നിവയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ കുഴുപ്പിള്ളി ഓസ്റ്റിൻ ഹാളിൽ വെച്ച് സൗജന്യ നേത്രപരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തും. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ ഉദ്ഘാടനം ചെയ്യും. രജിസ്‌ട്രേഷന് ഫോൺ​: 9947788036.