പെരുമ്പാവൂർ: ലച്ചു വിച്ചാട്ടിന്റെ ഒരു കൊച്ചുസ്വപ്നം എന്ന കവിതാസമാഹാരം യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശിപ്പിച്ചു. നഗരസഭ മുൻ വൈസ് ചെയർമാൻ അഡ്വ. ടി.എൻ. അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദാമോഹൻ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് രാജപ്പൻ എസ്. തെയ്യാരത്ത്, ഡോ. മേരി ഗീത, യെസ് പ്രസ് ബുക്‌സ് ചീഫ് എഡിറ്റർ സുരേഷ് കീഴില്ലം, അഡ്വ.എസ് മനോജ്, കെ.എം നാസർ, ലച്ചു വിച്ചാട്ട് തുടങ്ങിയവർ പങ്കെടുത്തു.