കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ സജീവമാക്കാൻ കോൺഗ്രസ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. 11 നേതാക്കൾക്ക് ചുമതല വീതിച്ചു നൽകി. തൃക്കാക്കര നോർത്തിൽ അൻവർ സാദത്ത് എം.എൽ.എ, ഈസ്റ്റിൽ അബ്ദുൽമുത്തലിബ്, സെൻട്രലിൽ കെ.ബി മുഹമ്മദ് കുട്ടി, വെസ്റ്റിൽ റോജി എം.ജോൺ എം.എൽ.എ, വെണ്ണലയിൽ കെ.പി.ധനപാലൻ, ഇടപ്പള്ളിയിൽ പി.ജെ.ജോയ്, കടവന്ത്രയിൽ എൻ.വേണുഗോപാൽ, വൈറ്റിലയിൽ ഡൊമിനിക് പ്രസന്റേഷൻ, പൂണിത്തുറയിൽ വി. പി.സജീന്ദ്രൻ, തമ്മനത്ത് ടി.ജെ വിനോദ് എം.എൽ.എ, പാലാരിവട്ടത്ത് ജയ്സൺ ജോസഫ് എന്നിവർക്കാണ് ചുമതല.

29ന് എറണാകുളം ടൗൺ ഹാളിൽ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും പങ്കെടുക്കുന്ന യോഗം തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തും. കെ-റെയിൽ സമരം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു.