കുമ്പളങ്ങി: മത്സ്യവാറ്റ് ഏപ്രിൽ 30 വരെ നീട്ടിയതിൽ പ്രതിഷേധിച്ച് സി.പി.എം കുമ്പളങ്ങി സൗത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ യോഗം മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി എ.എക്‌സ് ആന്റണി ഷീലൻ ഉദ്ഘാടനം ചെയ്തു. എൻ.ടി. സുനിൽ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. സുരേഷ് ബാബു, കെ. കെ. ഷാജി, സാബു തോമസ്, സി.കെ. അനിൽ, പി.ടി. കുഞ്ഞപ്പൻ, വി.പി. മിത്രൻ തുടങ്ങിയവർ സംസാരിച്ചു.