കൊച്ചി: എറണാകുളം സെന്റ് മേരിസ് ബസിലിക്കയിൽ ഇന്നലെ രാവിലെ 6.30ന് വിശുദ്ധ കുർബാന പുനരാരംഭിച്ചു. ബസിലിക്ക വികാരി ഡോ. ആന്റണി നരികുളം നേതൃത്വം നൽകി. അഞ്ച് ദിവസം ഇടവക ദേവാലയത്തിൽ കുർബാനക്കും മറ്റു കൂദാശകൾക്കും തടസം നിന്നവർക്ക് എതിരെ വിശ്വാസികൾ വികാരിയോട് പരാതികൾ പറഞ്ഞു.