മരട്: കേരള സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി മരട് നഗരസഭ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഫയൽ അദാലത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഡി. രാജേഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രകലാധരൻ അദ്ധ്യക്ഷനായി. നഗരസഭാ സെക്രട്ടറി ജി. രേണുകാദേവി, റവന്യൂ ഇൻസ്‌പെക്ടർ എം.ഇ. ഷീജ, ഹെൽത്ത് ഇൻസ്‌പെക്ടർ പി.ഐ. ജേക്കബ്‌സൺ, റെനീസ് എന്നിവർ സംസാരിച്ചു. 26-ാം തീയതി എൻജിനീയറിംഗ് വിഭാഗം, 28-ാം തീയതി ആരോഗ്യവിഭാഗം ഫയലുകളിൽ അദാലത്ത് ഉണ്ടായിക്കുമെന്ന് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ അറിയിച്ചു.