പനങ്ങാട്: പനങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് പനങ്ങാട് ഹെഡ് ഓഫീസിൽ എ.ടി.എം - സി.ഡി.എം കൗണ്ടർ കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എം.ദേവദാസ് അദ്ധ്യക്ഷനായി. കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണൻ, കണയന്നൂർ താലൂക്ക് അസി.രജിസ്ട്രാർ കെ.ശ്രീലേഖ, ഇവെയർ പ്രതിനിധി സജീവ്, എം.ഡി.ബോസ്, എൻ.പി.മുരളീധരൻ എന്നിവർ പ്രസംഗിച്ചു. എല്ലാ ബാങ്കുകളുടെയും എ.ടി.എം കാർഡ് ഉപയോഗിച്ച് ഈ കൗണ്ടറിൽ നിന്നും പണം പിൻവലിക്കുകയും തിരഞ്ഞെടുത്ത 5 ബാങ്കുകളുടെ പണം നിക്ഷേപിക്കുകയും ചെയ്യാവുന്നതാണ്. പനങ്ങാട് ബാങ്കിന്റെ പേരിലുള്ള എ.ടി.എം കാർഡുകൾ ഉടൻതന്നെ വിതരണം ആരംഭിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് കെ.എം.ദേവദാസ് പറഞ്ഞു. മൊബൈൽ ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ് സൗകര്യവും ഉടൻ ഉണ്ടാകും.