കൊച്ചി: ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.സി.ഐ) കൊച്ചി ഘടകത്തിന്റെ ഭാരവാഹികളായി ഡോ. അനിൽ ജോസഫ് (ചെയർമാൻ), ഡോ. എൽസൻ ജോൺ (വൈസ് ചെയർമാൻ), എം.എ. ജോസഫ് (മുൻ ചെയർമാൻ), ഡോ. ജോബ് തോമസ് (സെക്രട്ടറി), ഡോ. സുനിത കെ. നായർ (ജോയിന്റ് സെക്രട്ടറി), ഷൈജു നായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഡോ. ലതി കാർത്തി, എൽ. ഗോപകുമാർ, സജിത്ത് ജെ. പാലക്കാപ്പിള്ളി, റെജി സക്കറിയ, എ.വി.എസ്. ചക്രവർത്തി, ഇന്ദു സൂസൻ രാജ്, ജിനു സാമുവേൽ, സനുലാൽ, ലിജി അന്ന മാത്യു, ഹാഷിം പി.എ. എന്നിവരെയും തിരഞ്ഞെടുത്തു.