കൊച്ചി: ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ ബ്ലൂ ഇക്കോണമി നയം തിരുത്തുക, മണ്ണെണ്ണ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി തോപ്പുംപടി ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ ധർണ നടത്തി. ടി.യു.സി.ഐ. ജനറൽ സെക്രട്ടറി ചാൾസ് ജോർജ് ഉദ്ഘാടനം ചെയ്തു. ഐക്യവേദി ജില്ലാ പ്രസിഡന്റ് വി.കെ. ചുമ്മാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ.എ. ജെയിൻ, ജില്ലാ സെക്രട്ടറി പി.വി. രാജൻ, വി.എം. ആനന്ദൻ, കെ.പി. വിജയകുമാർ, കെ.വി. ആനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.