church

കൊ​ച്ചി​:​ ​സി​റോ​മ​ല​ബാ​ർ​സ​ഭ​യി​ൽ​ ​കു​ർ​ബാ​ന​ ​പ​രി​ഷ്ക​ര​ണ​ത്തി​ന്റെ​ ​പേ​രി​ൽ​ ​ന​ട​ക്കു​ന്ന​ ​ക്രി​സ്തു​വി​രു​ദ്ധ​മാ​യ​ ​ആ​ത്മീ​യ​ ​കൈ​യേ​റ്റ​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​വ​രെ​ ​ബ​ഹി​ഷ്‌​ക​രി​ക്ക​ണ​മെ​ന്ന് ​ജോ​യി​ന്റ് ​ക്രി​സ്ത്യ​ൻ​ ​കൗ​ൺ​സി​ൽ​ ​കേ​ന്ദ്ര​സ​മി​തി​ ​യോ​ഗം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​സ​ഭ​യു​ടെ​ ​പ​ര​മാ​ദ്ധ്യ​ക്ഷ​ൻ​ ​വി​ഭാ​ഗീ​യ​വും​ ​കു​റ്റ​ക​ര​വു​മാ​യ​ ​ന​ട​പ​ടി​ക​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ത് ​ഖേ​ദ​ക​ര​മാ​ണ്.​ ​ക്രി​സ്തു​വി​രു​ദ്ധ​ത​യി​ലൂ​ടെ​ ​സ​ഭ​യെ​ ​ഭി​ന്നി​പ്പി​ക്കു​ന്ന​ ​ക​ർ​ദ്ദി​നാ​ൾ​ ​ജോ​ർ​ജ് ​ആ​ല​ഞ്ചേ​രി​യെ​ ​തെ​രു​വി​ൽ​ ​ത​ട​യാ​നും​ ​ജ​ന​കീ​യ​വി​ചാ​ര​ണ​യ്ക്ക് ​വി​ധേ​യ​നാ​ക്കാ​നും​ ​കൗ​ൺ​സി​ൽ​ ​ത​യ്യാ​റാ​കും.​ ​പ്ര​സി​ഡ​ന്റ് ​ഫെ​ലി​ക്‌​സ് ​ജെ.​ ​പു​ല്ലൂ​ട​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജേ​ക്ക​ബ് ​മാ​ത്യു,​ ​അ​ഡ്വ.​ ​വ​ർ​ഗീ​സ് ​പ​റ​മ്പി​ൽ,​ ​ജോ​ർ​ജ് ​ക​ട്ടി​ക്കാ​ര​ൻ,​ ​സ്റ്റാ​ൻ​ലി​ ​പൗ​ലോ​സ്,​ ​അ​ഡ്വ.​ ​ഹൊ​ർ​മീ​സ് ​ത​ര​ക​ൻ,​ ​ജോ​സ​ഫ് ​വെ​ളി​വി​ൽ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.