കൊച്ചി: കലൂർ പാവക്കുളം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല്യ ദേവപ്രശ്‌നം ഇന്ന് മുതൽ 27 വരെ നടക്കും. 12 വർഷം കൂടുമ്പോൾ ദേവപ്രശ്‌നം, അഷ്ടമംഗല്യപ്രശ്‌നം, സ്വർണപ്രശ്‌നം എന്നിവ നടത്തുന്നതിന്റെ ഭാഗമായാണ് ദേവപ്രശ്‌നം നടത്തുന്നത്.
വിനോദ് പണിക്കർ, ദേവീദാസൻ, പ്രശാന്ത് മേനോൻ, മോഹൻ കെ. വേദകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ദേവപ്രശ്‌നം നടത്തുന്നത്.
ദേവന്റെ ഹിതം അറിയാനും ചൈതന്യത്തിനു ലോപം സംഭവിച്ചിട്ടുണ്ടോ എന്നറിയാനും ദേവചൈതന്യം വർദ്ധിപ്പിക്കുന്നതിനും എന്തൊക്കെ ചെയ്യണമെന്ന് കണ്ടെത്താനാണ് ദേവപ്രശ്‌നം നടത്തുന്നത്.