football

കൊച്ചി: ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സ്‌കോർലൈൻ സ്‌പോട്‌സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സമ്മർ ഫുട്‌ബാൾ പരിശീലന ക്യാമ്പിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. കാക്കനാട്, കലൂർ, അങ്കമാലി, എറണാകുളം സൗത്ത്, തേവര, വൈറ്റില, പെരുമ്പാവൂർ, മട്ടാഞ്ചേരി, പനങ്ങാട് എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. ആറു മുതൽ 16 വയസ് വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഏഷ്യൻ ഫുട്‌ബാൾ കോൺഫെഡറേഷൻ, ഓൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷൻ എന്നിവയുടെ അംഗീകൃത ലൈസൻസുള്ള കോച്ചുകൾ പരിശീലനം നൽകും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് കേരള അക്കാഡമി ലീഗുകളിൽ മത്സരിക്കാനും ഐ.എസ്.എൽ, ഐ ലീഗ് ക്ലബ്ബുകളുടെ അക്കാഡമികളിൽ സൗഹൃദമത്സരങ്ങളിൽ പങ്കെടുക്കാനും അവസരം ലഭിക്കും. രജിസ്ട്രേഷന്: 7994011211, 7994011611