അങ്കമാലി: ടൗണിൽ എം.സി റോഡിന് സമീപം ഇടമലയാർ കനാലിന്റെ മുകളിൽ ഐ ലൗ അങ്കമാലി ഓപ്പൺ ജിമ്മിന്റേയും പാർക്കിന്റേയും ഉദ്ഘാടനം ബെന്നി ബെഹനാൻ എം.പി നിർവഹിച്ചു. റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അങ്കമാലിയിൽ പൊതുജനങ്ങൾക്ക് കുടുംബസമേതം ഉല്ലാസത്തിനും ആരോഗ്യസംരക്ഷണത്തിനുമായി ഒത്തുചേരാനുള്ള ഇടമായിരിക്കും ഇത്. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 52ലക്ഷംരൂപ വിനിയോഗിച്ചാണ് നിർമ്മാണം.
പി.ജെ. ജോയി, നഗരസഭാ ചെയർമാൻ റെജി മാത്യു, വൈസ് ചെയർപേഴ്‌സൺ റീത്താ പോൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സെബി കിടങ്ങേൻ, പി. പോൾ, ആരോഗ്യസ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ സാജു നെടുങ്ങാടൻ, ബസ്‌ലിക്ക പള്ളി റെക്ടർ ഫാ. ജിമ്മി പൂച്ചക്കാട്ട്, അങ്കമാലി മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബാസ്റ്റിൻ പാറയ്ക്കൽ, ലില്ലി ജോയി, ലിസി പോളി, റോസിലി തോമസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ അഡ്വ.കെ.എസ്. ഷാജി, സാംസൺ ചാക്കോ തുടങ്ങിയവർ സന്നിഹിതരായിരുന്നു.