ഞാറക്കൽ: എളങ്കുന്നപ്പുഴ ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിന് കിഴക്കുവശം ഇട്ടിക്കുന്നത്ത് ജോസിയുടെ സ്റ്റേഷനറി സ്റ്റോറും ബേക്കറിയും (കൃപാ സ്റ്റോഴ്സ്) കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമികനിഗമനം. 10ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫയർഫോഴ്സ് തീഅണച്ചു.