grama
ദേശീയ പഞ്ചായത്തു ദിനാചരണ പ്രത്യേക ഗ്രാമസഭാ യോഗം പ്രസിഡന്റ് സെബി കിടങ്ങേൻഉദ്ഘാടനം ചെയ്യുന്നു

കാലടി: ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷത്തിന്റെ ഭാഗമായി മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ ചേർന്നു. പ്രസിഡന്റ് സെബി കിടങ്ങേൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോയ് അവുക്കാരൻ, ഷിബു പറമ്പത്ത്, മിനി സേവ്യർ മെമ്പർമാരായ വിജി റെജി, വിത്സൻ കോയിക്കര, പി.ജെ. ബിജു, കെ.എസ്. തമ്പാൻ, സതി ഷാജി എന്നിവർ സംസാരിച്ചു. കില ഫാക്കൽറ്റി കോ ഓർഡിനേറ്റർ എസ്. ശശി ക്ലാസെടുത്തു.