പറവൂർ: നന്ത്യാട്ടുകുന്നം പുഴവൂർ കല്യാകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നടന്ന ആചാര്യസദസ് ശബരിമല മുൻമേൽശാന്തി ജയരാജ് പോറ്റി ഉദ്ഘാടനം ചെയ്തു. പുഴവൂർ കല്യാകുളങ്ങര ക്ഷേത്രട്രസ്റ്റ് വൈസ് പ്രസിഡന്റ് ഭാർഗവക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. പറവൂർ തമ്പുരാൻ പൃഥ്വിരാജ് മുഖ്യപ്രഭാഷണം നടത്തി. ഏഴിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പത്മകുമാരി, പുഴവൂർ ക്ഷേത്രട്രസ്റ്റ് സെക്രട്ടറി പി.ബി. വിജയൻപിള്ള, സൗഖ്യഗ്രാമം മാനേജിംഗ് ട്രസ്റ്റി ഭാരവാഹികളായ രഞ്ജിത്ത് ഭദ്രൻ, കെ.എ. സന്തോഷ്‌കുമാർ, പി.ആർ. രമേഷ്, സംഘാടകസമിതി കൺവീനർ ടി.എ. ദിലീപ്, ജോ.കൺവീനർ എം.ആർ. രാജേഷ്, പ്രദീപൻ, വേണുഗോപാൽ എന്നിവർ സംസാരിച്ചു. ദേശീയചെസ് മത്സരത്തിൽ മികച്ചവിജയംനേടിയ അദ്വൈത്, പി.എസ്. ഗിരിധർ എന്നിവരെ പുരസ്കാരം നൽകി അനുമോദിച്ചു. പറവൂർ സൗഖ്യഗ്രാമം ട്രസ്റ്റും പുഴവൂർ കല്ല്യാകുളങ്ങര ക്ഷേത്രട്രസ്റ്റും സംയുക്തമായാണ് ആചര്യസദസ് സംഘടിപ്പിച്ചത്.