കൊച്ചി: കേരളാ സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്‌സ് വെൽഫയർ അസോസയേഷൻ നാലാമത് കൊച്ചി സിറ്റി സമ്മേളനം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് മാർട്ടിൻ കെ.മാത്യു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രസിഡന്റിന്റെ പൊലീസ് മെഡൽ ലഭിച്ച കമ്മിഷണർ, മികച്ച വിജയം കരസ്ഥസമാക്കിയവർ, സംഘടന അംഗങ്ങളിൽ 75വയസ് പൂർത്തിയായവരെയും ആദരിച്ചു.

മുൻ ഡി.ജി.പിമാരായ ആർ. പദ്മനാഭൻ, എം.ജി.എ രാമേൻ, ലോകനാഥ് ബെഹ്‌റ, സംസ്ഥാന പ്രസിഡന്റ് പി.കെ. ലംബോധരൻ നായർ, ടി.കെ.തോമസ്, ജില്ലാ സെക്രട്ടറി ജോർജ് തോമസ്, എ.വി. തോമസ് തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധിസമ്മേളനം ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വി.യു. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. എ.സി.പി വൈ. നിസാമുദീൻ, വി.ഒ. ജോസഫ്, പി.കെ. പ്രദീപ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മാർട്ടിൻ കെ.മാത്യു (പ്രസിഡന്റ്), ജോർജ് തോമസ് (സെക്രട്ടറി), എസ്. പ്രഹ്ളാതൻ (ട്രഷറർ), എ.വി.തോമസ്, കെ എൻ.ലക്ഷ്മിക്കുട്ടി, എം. വി. രവീന്ദ്രൻ, എൻ.കെ. അബ്ദുൽ മജീദ് (വൈസ് പ്രസിഡന്റുമാർ), സി.ടി ശശിധരൻ, പ്രദീപ് പി.കെ, രഘു കെ.കെ, രവി എ.ജി. (ജോയിന്റ് സെക്രട്ടറിമാർ) വി.ഒ ജോസഫ്, പി.വി. ലോഹിതാക്ഷൻ (സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം), ബേബി എം.പി. (ഓഡിറ്റർ).