കാലടി: ആയിരക്കണക്കിന് തീർത്ഥാടകർ മലയാറ്റൂർ കുരിശുമല ചവിട്ടി പ്രാർത്ഥിച്ച് മടങ്ങി. 21ന് ആരംഭിച്ച തിരുനാളിന് മുഖ്യനേതൃത്വം നൽകിയത് ഫാ. വർഗീസ് മണവാളനായിരുന്നു. പുതുഞായർ കുർബാനയ്ക്ക് ഡോ.ഫാ. ജോയ് ഐനിയാടൻ നേതൃത്വം നൽകി. തുടർന്നുള്ള കുർബാനകൾക്ക് ഫാ. മാത്യു വാരിക്കാട്ടുപാടം, ഫാ. ജോമോൻ ഇമ്മട്ടി, ഡോ.ഫാ. ജോസഫ് മണവാളൻ എന്നിവർ നേതൃത്വം നൽകി. കുരിശുമലയിൽനിന്ന് ലഭിച്ച നേർച്ചപ്പണവും ദ്രവ്യങ്ങളും വിശ്വാസികൾ തലച്ചുമടായി വൈകിട്ട് പൊൻപണമിറക്കൽ നടത്തി. മേയ് 1ന് എട്ടാമിടമായ ഞായറാഴ്ചയോടെ തിരുനാൾ സമാപിക്കും.