പറവൂർ: കെ.എസ്.ഇ.ബിയുടെ കീഴിൽ പറവൂർ - ആലുവ റോഡിൽ മന്നം 110 കെ.വി. സബ്സ്റ്റേഷന് സമീപത്ത് സ്ഥാപിച്ച ഇ വെഹിക്കിൾ ചാർജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിക്കും. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ആദ്യഘട്ടത്തിൽ ഇലക്ട്രിക്കൽ കാറുകൾക്ക് മാത്രമാണ് ചാർജിംഗ്. ചാർജിംഗിനായി നാല് ഇലക്ട്രിക്കൽ അഡാപ്റ്ററുകളുണ്ട്. ഐ ചാർജിംഗ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ചാർജ് കുറഞ്ഞ കാറുകളിൽ ടോപ്പ് അപ്പ് രീതിയിലാണ് ചാർജിംഗ്. യൂണിറ്റ് ഒന്നിന് 15രൂപയാണ് നിരക്ക്. കെ.എസ്.ഇ.ബിയുടെ ഓൺലൈൻ സ്ളോട്ട് മുഖേന രജിസ്റ്റർ ചെയ്യണം. തുടർന്ന് ചാർജ് ചെയ്യുന്നതിന് മൊബൈൽആപ്പ് വഴി സന്ദേശം ലഭിക്കും. 150 യൂണിറ്റാണ് ഒരു വാഹനത്തിന്റെ ചാർജിംഗ് കപ്പാസിറ്റി.