പറവൂർ: ചക്കുമരശേരി എസ്.എൻ.ഡി.പി ശാഖയിലെ ടി.കെ. മാധവൻ സ്മാരക ശ്രീനാരായണ പ്രാർത്ഥനാ കുടുംബയൂണിറ്റിന്റെ ഇരുപത്തിനാലാമത് വാർഷികം യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ കെ.ബി. സുഭാഷ്, വി.എം. നാഗേഷ്, ശാഖാ സെക്രട്ടറി രാജൻ, സുരേഷ്ബാബു, ബിനീഷ്‌കുമാർ, എം.എ. സുരേഷ്, അനിരുദ്ധൻ, സജീവ് കല്ലേറ്റുംതറ എന്നിവർ സംസാരിച്ചു.