പറവൂർ: പറവൂർ -വൈപ്പിൻ മേഖലയിലെ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് സംഘടനകളിലെ സ്വകാര്യ ബസ് തൊഴിലാളികൾ ചേർന്ന് കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. നിലവിലുള്ള ശമ്പളത്തിന്റെ അമ്പതുശതമാനം വർദ്ധനവ് നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായി എം.ജെ. രാജു (ചെയർമാൻ), കെ.എ. അജയകുമാർ (കൺവീനർ), സിനോജ് മാഞ്ഞാലി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.