cca

കൊച്ചി: ആർച്ച് ബിഷപ്പ് ഡോ. അട്ടിപ്പേറ്റി സ്മാരക അഖിലേന്ത്യാ കാരംസ് ഡബിൾസ് ടൂർണ്ണമെന്റ് കൊച്ചിയിൽ ആരംഭിച്ചു. വരാപ്പുഴ രൂപതാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഖിലേന്ത്യാ ടൂർണമെന്റ് ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അറുപത്തി നാല് പ്രമുഖ ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കുന്നുണ്ട്. ദേശീയ- അന്തർദേശീയ താരങ്ങളായ ശോഭിക ബാല, സൂര്യ പ്രസാദ്, വി.ഇളങ്കോവൻ, ടി.ജെ. തങ്കകുമാർ, ഭാരതീയ ദാസൻ, പി.കെ. ഷാൻവർ, എ.കെ. അസീസ്, രാജേഷ് ഗോയി, മഹേഷ് ദേവരാജ്, വെങ്കിടേഷ്, കെ.എ. സഹയ ഭാരതി, എ.ബി. രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.