മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൂവാറ്റുപുഴ ബ്ലോക്ക് വാർഷികസമ്മേളനം മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. അജി സി. പണിക്കർ, കെ. മോഹനൻ എന്നിവർ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ഒ.എം. ഐസക്ക് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. അർജ്ജുനൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി.കെ. ദാമോദരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ.വി. ഉലഹന്നാൻ, പി.ഒ. ദേവസ്യ എന്നിവരെ ആദരിച്ചു. ഫ്രാൻസിസ് മാനുവൽ, എ. സോമൻ, പി. വേണുഗോപാൽ, പി.വി. സുബ്രഹ്മണ്യൻ ആചാരി, എം.എം. വിലാസിനി, കെ.കെ. രാജശേഖരൻ, പി.എൻ. സജീവൻ, പി.ടി. ചന്ദ്രൻ, പി.എ. മൈതീൻ, കെ.ആർ. പ്രേമ, എം.പി. സണ്ണി എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ഒ.എ. ഐസക്ക് (പ്രസിഡന്റ് ), പി.വി. സുബ്രഹ്മണ്യൻ ആചാരി, എം.എം. വിലാസിനി, എം.കെ. കമലാക്ഷി (വൈസ് പ്രസിഡന്റുമാർ), പി. അർജ്ജുനൻ (സെക്രട്ടറി), കെ.ആർ. വിജയകുമാർ, ഇ.എസ്. മോഹനൻ, സുരേഷ് മാമ്പിള്ളി (ജോയിന്റ് സെക്രട്ടറിമാർ), സി.കെ. ദാമോദരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.