cpi
സി .പി .ഐ മുളവൂർ ലോക്കൽ സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം കെ.എൻ.സുഗതൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: മുളവൂർ ഗവ യു .പി. സ്ക്കൂളിനെ ഹൈടെക് സ്ക്കൂളാക്കി മാറ്റണമെന്ന് സി.പി.ഐ മുളവൂർ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. പായിപ്ര ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ മംഗല്യക്കടവ് പാലത്തിന്റെ നിർമ്മാണം വേഗത്തിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പി.കെ. രാജപ്പൻ പതാക ഉയർത്തി. സി. പി .ഐ സംസ്ഥാന കൗൺസിൽ അംഗം കെ.എൻ. സുഗതൻ ഉദ്ഘാടനം ചെയ്തു. എം.കെ. ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി .കെ. ബാബുരാജ്, മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എ. നവാസ്, സീന ബോസ്, എം.വി. സുഭാഷ്, രാജു കാരിമറ്റം എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി പി.വി. ജോയിയെ തിരഞ്ഞെടുത്തു.