
കൊച്ചി: എറണാകുളം നഗരസഭയും സംസ്ഥാന സർക്കാരം മുതിർന്ന പൗരൻമാർക്കുള്ള വിശ്രമസ്ഥലം ഒരുക്കണമെന്ന് വൈറ്റില തമ്മനം സീനിയർ സിറ്റിസൺസ് ഫോറം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. മുതിർന്ന പൗരൻമാർക്കുവേണ്ടി ഒരു പകൽ വീട് ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, സാമൂഹ്യനീതി വകുപ്പ് മന്ത്രി, കോർപ്പറേഷൻ മേയർ എന്നിവർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ടി.എൻ. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി പരമേശ്വരൻ ഇളയിടം (പ്രസിഡന്റ്) ടി.എൻ. പ്രതാപൻ (വൈസ് പ്രസിഡന്റ്) ടി.എൻ. സുബ്രഹ്മണ്യൻ (സെക്രട്ടറി), സി.ബി. ബാബു (ജോയന്റ സെക്രട്ടറി) സി.രാധാമണി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.