library

കൊച്ചി: വൈറ്റില പൊന്നുരുന്നി ഗ്രാമീണ വായനശാലയിൽ മഹാകവി കുമാരനാശന്റെ കൃതികളെ കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. കവി പി.ഐ. ശങ്കരനാരായണൻ, 'ആശാൻ മനുഷ്യകഥാനുഗായി' എന്ന വിഷയം അവതരിപ്പിച്ചു. അഡ്വ. എം.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ഞിമല ബാലകൃഷ്ണൻ , സുകുമാർ അരിക്കുഴ, കെ.വി. അനിൽകുമാർ എന്നിവർ സംസാരിച്ചു. ടി.എസ്. വരുൺ, കെ.ആർ. രൂപശ്രീ, മേധ നിവേദിത തുടങ്ങിയവർ കവിതകൾ ആലപിച്ചു.

കണയന്നൂർ താലൂക്ക് യൂണിയൻ നടത്തിയ വായനാമത്സരത്തിൽ വായനശാലയെ പ്രതിനിധീകരിച്ച വിജയികളായ സ്വാതി നിർമ്മൽ, കെ.എസ്. വിനായക്, ജെ.എസ്. അനു നന്ദ, ടി.എസ്. വരുൺ എന്നിവർക്ക് വൈസ് പ്രസിഡന്റ് പി.ജെ. ഫ്രാങ്ക്‌ളിൻ പാരിതോഷികം നൽകി.