കൊച്ചി: ശ്രീനാരായണ ധർമ്മപരിഷത്ത് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ടി.കെ. മാധവന്റെ ലഹരി വർജ്ജന സമര ശതാബ്ദിയും ടി.കെ. മാധവൻ അനുസ്മരണവും നാളെ ഉച്ചയ്ക്ക് 2ന് മരട് പ്രഭാകര സിദ്ധയോഗി ഗുരുകുലത്തിൽ സംഘടിപ്പിക്കും. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗം സ്വാമി അസ്പർശാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്യും. ധർമ്മ പരിഷത്ത് സംസ്ഥാന ചെയർമാൻ കെ.പി. ഗോപി അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സന്തോഷ് മലമ്പുഴ ആമുഖപ്രഭാഷണം നടത്തും. എസ്. സുവർണ്ണ കുമാർ കൊല്ലം, വനിതാപരിഷത്ത് സംസ്ഥാന അദ്ധ്യക്ഷ റിട്ട. ജില്ലാ ജഡ്ജ് ലീലാമണി നാണു, സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായ പ്രൊഫ. മോഹൻ രാജ്, ഡി.ബാബു രാജ് എറണാകുളം ജില്ലാ പ്രസിഡന്റ് വിനയൻ ഗുരുക്കൾ ,വനിതാ പരിഷത്ത് ഉപാദ്ധ്യക്ഷ ശുഭടീച്ചർ, ജില്ലാ സെക്രട്ടറി ഷിബു സരോവരം എന്നിവർ പ്രഭാഷണം നടത്തും.