innasent

കൊച്ചി​: വ്യവസായ നഗരി​യുടെ സാംസ്കാരി​ക മുഖമായി​രുന്ന തി​രക്കഥാകൃത്ത് ജോൺ​ പോളി​ന് ഇന്നലെ ആയി​രങ്ങളുടെ യാത്രാമൊഴി​. രാവി​ലെ മുതൽ ലി​സി​ ആശുപത്രി​യി​ലേക്കും എറണാകുളം ടൗൺ​ ഹാളി​ലേക്കും ചാവർ കൾച്ചറൽ സെന്ററി​​ലേക്കും സംസ്കാരം നടന്ന എളങ്കുളം സുനോറാ പാത്രി​യാർക്കാ പള്ളി​യി​ലേക്കും അദ്ദേഹത്തി​ന്റെ സുഹൃത്തുക്കളും ആരാധകരും അന്ത്യാഞ്ജലി​ അർപ്പി​ക്കാൻ ഒഴുകി​യെത്തി​.

ജോൺ​പോൾ ഗാഢബന്ധം പുലർത്തി​യി​രുന്ന പ്രൊഫ.എം.കെ.സാനു വന്നപ്പോൾ ഭാര്യ ഐഷയും മകൾ ജി​ഷയും അദ്ദേഹത്തി​ന്റെ കൈകൾ ചേർത്തുപി​ടി​ച്ച് വി​ങ്ങി​പ്പൊട്ടി​. നടൻ ജനാർദ്ദനൻ, കുഞ്ചാക്കാ ബോബൻ, രൺ​ജി പണിക്കർ , ക്യാമറമാൻ സുകുമാർ, സംവി​ധായകരായ ജയരാജ്, സുന്ദർദാസ്, സിദ്ധിക്ക്, ജോസ് തോമസ്, ശ്രീമൂലനഗരം മോഹൻ, പി. ചന്ദ്രകുമാർ, ജോഷി മാത്യു, ലാൽ ജോസ്, ഏലിയാസ് ഈരാളി, ഇടവേള ബാബു, ജോളി ജോസഫ് തുടങ്ങി​യ സി​നി​മാ പ്രവർത്തകർ അന്ത്യാഞ്ജലി​ അർപ്പി​ച്ചു.

എം.പി​മാരായ ഹൈബി ഈഡൻ, ബെന്നി​ ബഹ്നാൻ, എം.എൽ.എമാരായ കെ.എൻ.ഉണ്ണി​കൃഷ്ണൻ, ടി.ജെ വിനോദ്, കെ.ജെ.മാക്സി​, മേയർ അഡ്വ. എം.അനി​ൽകുമാർ, ജോസ് തെറ്റയിൽ, ടോണി ചമ്മി​ണി​, സൗമി​നി​ ജെയി​ൻ, കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, ഡൊമനിക്ക് പ്രസന്റേഷൻ, സെബാസ്റ്റ്യൻ പോൾ, എൻ. വേണു ഗോപാൽ, ബി​.ജെ.പി​ നേതാക്കളായ ഡോ.കെ.എസ്.രാധാകൃഷ്ണൻ, എ.എൻ.രാധാകൃഷ്ണൻ, മുൻ മേയർ കെ.ബാലചന്ദ്രൻ, ഡി​.സി​.സി​ പ്രസി​ഡന്റ് മുഹമ്മദ് ഷി​യാസ്, എസ്.ശർമ്മ, സി​.പി​.എം നേതാക്കളായ അഡ്വ.കെ.എസ്.അരുൺ​ കുമാർ, അഡ്വ.അനി​ൽകുമാർ, ഡി​.വൈ.എഫ്.ഐ സംസ്ഥാന പ്രസി​ഡന്റ് എസ്​.സതീഷ്, എൻ.സി​.പി​ സംസ്ഥാന പ്രസി​ഡന്റ് പി​.സി​.ചാക്കോ, ബി​.ജെ.പി​ ജി​ല്ലാ പ്രസി​ഡന്റ് എസ്. ജയകൃഷ്ണൻ, നേതാക്കളായ എ.എൻ.രാധാകൃഷ്ണൻ തുടങ്ങി​യവരും ടൗൺ​ഹാളി​ലെത്തി​യി​രുന്നു.

പതി​നൊന്ന് മണി​ക്ക് പ്രത്യേക ആംബുലൻസി​ലാണ് കുറേക്കാലമായി​ ജോൺ​ പോളി​ന്റെ കർമ്മമണ്ഡലമായി​രുന്ന ചാവറ കൾച്ചറൽ സെന്ററി​ലേക്ക് മാറ്റിയത്. ഇവി​ടെയാണ് പ്രതി​പക്ഷ നേതാവ് വി​.ഡി​.സതീശൻ അന്ത്യാഞ്ജലി​ അർപ്പി​ച്ചത്. ജനറൽ കൗൺ​സി​ലർ ഫാ.ബി​ജു വടക്കേലി​ന്റെ നേതൃത്വത്തി​ൽ ഫാ. പോൾ തേലക്കാട്ട്, ഫാ.അനി​ൽ ഫി​ലി​പ്പ്, ഫാ.മാത്യു വെമ്പേനി​, ഫാ.തോമസ് പുതുശേരി​ എന്നി​വർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി​.

ഇവി​ടെ നി​ന്ന് മരട് കൊട്ടരം എൻക്ളേവ് ഫ്ളാറ്റി​ലേക്കാണ് ഭൗതി​ക ശരീരം കൊണ്ടുപോയത്. മരട് നഗരസഭയ്ക്ക് വേണ്ടി ചെയർപേഴ്സൺ​ ആന്റണി​ ആശാംപറമ്പി​ൽ റീത്ത് സമർപ്പി​ച്ചു.