വൈപ്പിൻ: ചെറായി നെടിയാറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പകൽപ്പൂരം സമാപിച്ചു. നെറ്റിപ്പട്ടംകെട്ടിയ മൂന്ന് ആനകളുടെ അകമ്പടിയോടെ ഭഗവാന്റെ തിടമ്പ് എഴുന്നള്ളിച്ചു. ചെണ്ടമേളവും പഞ്ചവാദ്യവും മാറ്റ്പകർന്നു. പുലർച്ചെ ആറാട്ടോടെ ചടങ്ങുകൾ സമാപിച്ചു. പ്രസിഡന്റ് എൻ.വി. ജിന്നൻ, സെക്രട്ടറി ഗോപാലകൃഷ്ണൻ കളപ്പുരക്കൽ, ദേവസ്വം മാനേജർ ടി.ബി. രാജീവ് എന്നിവർ നേതൃത്വം നൽകി.