കൊച്ചി: വിരമിക്കൽ ദിനം നിർഭയമായും സ്വതന്ത്രമായും സാമൂഹ്യ സേവനം നടത്താനുള്ള വിശാലമായ പ്രവർത്തന പാതയിലേക്കുള്ള പ്രവേശന കവാടമാണെന്ന് സുകൃതീന്ദ്ര ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. വി. നിത്യാനന്ദ ഭട്ട്. കേരള സംസ്‌കൃതാദ്ധ്യാപക ഫെഡറേഷൻ എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ അദ്ധ്യാപകർക്കുള്ള യാത്ര അയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫെഡറേഷന്റെ ഡിപ്പാർട്ട്‌മെന്റ് വിഭാഗം ജില്ലാ പ്രസിഡന്റ് ഡോ. ഇ.ഡി. പുഷ്പലത അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പദ്മനാഭൻ പി. ഗുരുവായൂർ മുഖ്യപ്രഭാഷണം നടത്തി. മുൻ സംസ്ഥാന ട്രഷറർ ഡോ.ജി. ചന്ദ്രശേഖര പ്രഭു, സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. രവികുമാർ, പ്രൈവറ്റ് വിഭാഗം ജില്ലാ പ്രസിഡന്റ് അഭിലാഷ് ടി. പ്രതാപ്, സെക്രട്ടറി എം.എൻ. പ്രതാപൻ, ഡോ. ഒ. ജയശ്രീ , കെ.ബി. സത്യനാരായണൻ, സി.എസ്. ശാരി ദാസ് എന്നിവർ സംസാരിച്ചു. ഇക്കൊല്ലം വിരമിക്കുന്ന ഡോ. പി.കെ. ശങ്കരനാരായണൻ, പി. ശ്രീലതക്കുഞ്ഞമ്മ, പി.എൻ. നിർമ്മല, എ.എൻ. ലീന എന്നിവരെ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.