saj-i
നെടുമ്പാശേരി ഗാർഡിയൻ ഏഞ്ചൽ പീസ് മിഷൻ മന്ത്രി സജി ചെറിയാൻ സമർപ്പിക്കുന്നു.

നെടുമ്പാശേരി: ഗാർഡിയൻ ഏഞ്ചൽ പീസ് മിഷന്റെ സമർപ്പണം മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. എബ്രഹാം മാർ സെവോറിയോസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിച്ചു. ഗാർഡിയൻ ഏയ്ഞ്ചൽ കെയർ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഡോ. എബ്രാഹം മാർ സേവേറിയോസ് മെത്രാപ്പൊലീത്ത രചിച്ച ദിനംതോറും ദൈവികതയിലേയ്ക്ക് എന്ന പുസ്തകം പ്രകാശിപ്പിച്ചു. കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻബാവ അനുഗ്രഹ പ്രഭാഷണം നടത്തി. യാക്കോബായ മെത്രാപ്പൊലീത്ത ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത, ഏല്യാസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത, കൊച്ചിൻ ഷിപ്പ്‌യാർഡ് ഫിനാൻസ് ഡയറക്ടർ വി.ജെ. ജോസ്, ബി.പി.സി.എൽ ചീഫ് മാനേജർ വിനീത് എം. വർഗീസ്, ബെന്നി ബെഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, റോജി എം. ജോൺ എം.എൽ.എ, മാർക്കറ്റിംഗ് കേരള സംസ്ഥാന ചെയർമാൻ എ.എൻ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.